ഷണ്മുഖം 
Kerala

5 ലക്ഷം തന്നാൽ 10 ലക്ഷം തരാമെന്ന് വാ​ഗ്ദാനം; നോട്ടിനു പകരം കടലാസ് നൽകി പറ്റിച്ചു, മലയാളി പിടിയിൽ 

രേഖകൾ ഉള്ള പണം നൽകിയാൽ ഇരട്ടി കള്ളപ്പണം നൽകാം എന്നായിരുന്നു വാഗ്ദാനം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നോട്ടുകൾക്ക് പകരം കടലാസ് കഷ്ണങ്ങൾ നൽകി അഞ്ചു ലക്ഷം രൂപ തട്ടിയ മലയാളി  അറസ്റ്റിൽ. പാലക്കാട് മേനമ്പാറ സ്വദേശി ഷണ്മുഖം ആണ് പിടിയിലായത്. കള്ളപ്പണ ഇടപാടിന്റെ മറവിൽ പെട്ടെന്ന് പണക്കാരനാകാൻ മോഹിപ്പിച്ചശേഷം പറ്റിച്ചു പണം കവരുന്നതാണ് ഷണ്മുഖത്തിന്റെ രീതി. 

സൂപ്പർമാർക്കറ്റ് നടത്തുന്ന പൊള്ളാച്ചി സ്വദേശി രാജേന്ദ്രനാണ് ഷണ്മുഖത്തിന്റെ തട്ടിപ്പിനിരയായത്. രേഖകൾ ഉള്ള പണം നൽകിയാൽ ഇരട്ടി കള്ളപ്പണം നൽകാം എന്നായിരുന്നു വാഗ്ദാനം. പൊള്ളാച്ചി മുല്ലുപടി റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് പണം കൈമാറിയത്. രാജേന്ദ്രൻ 25000 രൂപ നൽകിയപ്പോൾ ഷണ്മുഖം ഉടൻ തന്നെ 50,000 രൂപ നൽകി വിശ്വാസം നേടി. പിന്നീട് 5 ലക്ഷം രൂപ നൽകിയാൽ പത്തുലക്ഷമായി ഇരട്ടിപ്പിച്ചു നൽകാമെന്നാണ് അറിയിച്ചത്. 

രാജേന്ദ്രൻ അഞ്ച് ലക്ഷം രൂപയുമായി വീണ്ടും പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തി. ഷണ്മുഖമെത്തി 10 ലക്ഷം രൂപയുണ്ടെന്നു പറഞ്ഞു വലിയൊരു കവർ കൈമാറി. ആദായ നികുതി ഉദ്യോഗസ്ഥർ വരാൻ ഇടയുള്ളതിനാൽ വേഗം പണവുമായി പോകാൻ ഇവരെ ഷൺമുഖം നിർബന്ധിച്ചു. വീട്ടിലെത്തി കവർ തുറന്ന് പരിശോധിച്ചപ്പോൾ നോട്ടുകൾക്ക് പകരം കടലാസ് കഷ്ണങ്ങളാണ് കവറിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. നോട്ടുകളുടെ അതേ വലുപ്പത്തിൽ മുറിച്ച് അട്ടിയാക്കി വച്ച കടലാസ് കഷ്ണങ്ങൾ മാത്രമാണ് ഷൺമുഖം കൈമാറിയത്. ഉടൻ തന്നെ രാജേന്ദ്രൻ പൊള്ളാച്ചി കിനാത്തുകടവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം