മഹേശ്വരി രാമചന്ദ്രൻ 
Kerala

കൈകാലുകൾ കെട്ടിയിട്ട്, രക്തം വാർന്ന നിലയിൽ; മുംബൈയിലെ ഫ്ലാറ്റിൽ മലയാളി സ്ത്രീ കൊല്ലപ്പെട്ടു

മക്കൾ മൂന്നു പേരും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ തനിച്ചാണ് താമസിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രൻ (71) ആണ് മരിച്ചത്. പനവേലിക്കടുത്ത് ഖൊപ്പോളിയിൽ തനിച്ചു താമസിച്ചു വരികയായിരുന്നു.

ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് മഹേശ്വരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട്, രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരാണ് ഭർത്താവ്.

മക്കൾ മൂന്നു പേരും വിദേശത്തായതിനാൽ മഹേശ്വരി ഫ്ലാറ്റിൽ തനിച്ചാണ് താമസിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും പൊലീസ് സൂചിപ്പിച്ചു.

Malayali woman killed in Mumbai flat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍; സമരത്തിന് പിന്തുണയുമായി യുവമോര്‍ച്ചയും

എല്‍പിഎസ്ടി സമരപ്പന്തല്‍ പുനഃസ്ഥാപിച്ചു, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചേരാനല്ലൂർ വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും

സൗദി യാത്രയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യൻ വിമാന സർവീസുകൾ നവംബർ അവസാനം വരെയില്ല

ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍