Tiger Rishiraj 
Kerala

തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു

പ്രായാധിക്യം മൂലം അവശതയിലായിരുന്ന കടുവ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ : തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു. വയനാട്ടിൽ നിന്നും 2015 ൽ കൊണ്ടുവന്ന കടുവയാണ് ചത്തത്. പ്രായാധിക്യം മൂലം അവശതയിലായിരുന്ന കടുവ ചികിത്സയിലായിരുന്നു. 25 വയസ്സ് പ്രായമുണ്ട്.

തൃശൂർ മൃഗശാലയിൽ ഇനി ഒരു കടുവ കൂടിയാണ് ഉള്ളത്. വെറ്ററിനറി സർജൻമാരായ ഡോ. ശ്യാം വേണുഗോപാൽ, ഡോ. ധന്യ എന്നിവരുടെ നേതൃത്വത്തിൽ കടുവയുടെ പോസ്റ്റ്മോർട്ടം നടത്തും.

പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം കഴിഞ്ഞെങ്കിലും തൃശൂർ മൃഗങ്ങളെ പൂർണ്ണമായും അവിടേക്ക് മാറ്റിയിട്ടില്ല. കഴിഞ്ഞയാഴ്ച സുവോളജിക്കൽ പാർക്കിൽ തെരുവുനായ ആക്രമണത്തിൽ പത്ത് പുള്ളിമാൻ ചത്തത് വിവാദമായിരുന്നു.

Rishiraj, the tiger at Thrissur Zoo has died.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി

റെയ്ഡ്കോയിൽ പ്രശ്നമുണ്ടാക്കുന്നത് യൂണിയൻ നേതാക്കൾ; 140 കോടിയുടെ സഞ്ചിത നഷ്ടം പരിഹരിക്കും: ചെയർമാൻ

ഓണാഘോഷം കഴിഞ്ഞ് ഓഫീസിൽ പോകാൻ മടി? പോസ്റ്റ്-ഹോളിഡേ ബ്ലൂസ് എങ്ങനെ മറികടക്കാം?

നിറയെ യാത്രക്കാരുമായി സുഖകരമായ യാത്ര, കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; റെനോ ട്രൈബര്‍ അപ്‌ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അവസാനം