Mammootty, b gopalakrishnan 
Kerala

ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി എത്തി

കഴിഞ്ഞ ദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്ക് ആശംസകൾ അർപ്പിക്കുവാൻ ആണ് മമ്മൂട്ടിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂർ: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്ക് ആശംസകൾ അർപ്പിക്കുവാൻ ആണ് മമ്മൂട്ടിയെത്തിയത്. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

നിർമാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു. ചേറൂർ ഗാന്ധിനഗർ വസതിയിലാണ് മമ്മൂട്ടി എത്തിയത്. വിവാഹത്തിന് വരാം എന്ന് പറഞ്ഞിരുന്നു. ആലുവ പാലത്തിന്റെ വാഹന ക്യൂവിൽ പെട്ട് തിരികെ പോയി. നവ ദമ്പതികൾക്ക് ആശംസകൾ നേർന്ന്, കാപ്പി കുടിച്ച് മധുരക്കിഴങ്ങും കഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

മമ്മൂട്ടിയുമായുള്ള വർഷങ്ങളുടെ ആത്മബന്ധത്തെക്കുറിച്ച് ബി ഗോപാലകൃഷ്ണൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ അസാധാരണമായ എളിമയാണ് തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇത്രയധികം ദൃഢത നൽകുന്നതെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

പരസ്പരമുള്ള സ്നേഹവും സൗഹൃദവും സാധാരണമാണെങ്കിലും ഇത്രയധികം പ്രശസ്തനായ ഒരാളിൽ കാണുന്ന എളിമ അപൂർവമാണെന്നും ഗോപാലകൃഷ്ണൻ തന്റെ കുറിപ്പിൽ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം തോളിൽ കൈയിട്ട് നിൽക്കുന്ന സൗഹൃദത്തിന്റെ ചിത്രം കൂടി അദ്ദേഹം പങ്കുവെച്ചതോടെ ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

Malayalam superstar Mammootty visited the residence of BJP state vice president B. Gopalakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് 3 വിദ്യാർഥികൾക്കും രോ​ഗം

സർവത്ര മായം!, 'നക്‌സല്‍ ഭീഷണി അവസാനിച്ച ആദ്യ ദീപാവലി', മലപ്പുറത്തും കോഴിക്കോടും ഷി​ഗെല്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു'; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതി

'ആര്‍ക്കു വേണമെങ്കിലും സീതയും രാമനുമാകാം'; കാരണം പറഞ്ഞ് ശരത്ത്; വിവാദങ്ങള്‍ക്ക് മറുപടിയായി നടന്റെ വാക്കുകള്‍

ക്യാംപസിലെ സംഘര്‍ഷാവസ്ഥ: കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍