വിശാഖ് 
Kerala

മരണാനന്തരച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; ഗൃഹനാഥന്റെ മരണം കൊലപാതകം, മരുമകന്‍ അറസ്റ്റില്‍

പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ മരുമകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പുനുക്കന്നൂര്‍ ഊറ്റുകുഴി മുരുകാലയം വീട്ടില്‍ രഘുനാഥനാണ് (60) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നാലിന് പുലര്‍ച്ചെ മരിച്ചത്. രഘുനാഥന്റെ മകളുടെ ഭര്‍ത്താവ് പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതില്‍ വിശാഖ് (26) ആണ് പൊലീസ് പിടിയിലായത്.

ഒക്ടോബര്‍ 21-ന് രാത്രിയാണ് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍ രഘുനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതുവരെ ബോധം തെളിഞ്ഞിരുന്നില്ല. തലയിലെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു. മൃതദേഹപരിശോധനയിലും പൊലീസ് പരിശോധനയിലും വീഴ്ചയിലല്ല, മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

21ന് രാത്രി 11 ഓടെയായിരുന്നു ആക്രമണമുണ്ടായത്. വീടും വസ്തുവും വിറ്റ് പണം നല്‍കണമെന്ന് രഘുനാഥനോട്, വിശാഖ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് വിശാഖ്, രഘുനാഥനെ മര്‍ദിച്ചു. അബോധാവസ്ഥയിലായ രഘുനാഥനെ കുടുംബാംഗങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഭാര്യാപിതാവിന്റെ മരണാനന്തരച്ചടങ്ങുകളില്‍ പ്രതി പങ്കെടുക്കാതിരുന്നതും സംശയം ബലപ്പെടുത്തിയിരുന്നു. വിശാഖിനെ സ്ഥലത്തെത്തിച്ച് സയന്റിഫിക് ഓഫീസറുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തി. ആക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT