Sony, Ayarkunnam Police 
Kerala

ഭാര്യയെ കൊന്ന് കുഴിച്ചുമൂടി?; കോട്ടയത്ത് യുവാവ് പിടിയിൽ

ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. പശ്ചിമബംഗാള്‍ സ്വദേശി അൽപ്പാനയാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് നിർമ്മാണതൊഴിലാളിയായ ബം​ഗാൾ സ്വദേശി സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യ അൽപ്പാനയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പൊലീസ് മൊഴി നൽകാനായി സോണിയെ വിളിപ്പിച്ചു. എന്നാൽ സ്റ്റേഷനിൽ ഹാജരാകാതെ സ്വദേശമായ പശ്ചിമ ബം​ഗാളിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനായി ഇയാൾ എറണാകുളത്തെത്തി.

പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സോണിയെ ഇതിനോടകം നിരീക്ഷിച്ചിരുന്നു. എറണാകുളത്തെത്തിയ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അയർകുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം നടത്തിയ വിവരം വെളിപ്പെടുത്തിയെന്നാണ് സൂചന.

ദമ്പതികൾ താമസിച്ചിരുന്ന വീടിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് സമീപം ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സോണി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വൈകാതെ പ്രതി പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Wife murdered and buried in Kottayam. Husband Sony in police custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT