അജയകുമാർ 
Kerala

'100 കോടി അക്കൗണ്ടിൽ ഇടണം, അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും പണിവാങ്ങും'; ഭീഷണി സന്ദേശം, പ്രതി അറസ്റ്റിൽ 

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ടു ഭീഷണി സന്ദേശം അയച്ച ആൾ അറസ്റ്റിൽ. കാട്ടാക്കട അബലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്.100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും ഒകെ പണി വാങ്ങും എന്നു പറഞ്ഞായിരുന്നു ഭീഷണി.

രണ്ടാഴ്ച മുൻപ് ഈമെയിൽ വഴിയാണ് ഇയാൾ സന്ദേശം അയച്ചത്. ഭീഷണി സന്ദേശം ഇമെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തു. പൊലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്.

മുൻപ് വിമുക്ത ഭടൻറെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്‌ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT