പ്രതീകാത്മക ചിത്രം 
Kerala

ബഹളം വച്ചതിന് ഇറക്കിവിട്ടു; ​ദേഷ്യം തീർക്കാൻ ബസിന് നേരെ കല്ലേറ്; സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ

കല്ലേറില്‍ ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി പ്രേമലത(47)യ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുന്നംകുളം കാണിപ്പയ്യൂരിലാണ് സംഭവം. കുന്നംകുളം ഇന്ദിരാനഗറില്‍ കിടങ്ങൂര്‍ വീട്ടില്‍ രവി (56)യാണ് അറസ്റ്റിലായത്. 

കല്ലേറില്‍ ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി പ്രേമലത(47)യ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 

തൃശൂരില്‍ നിന്ന് കുന്നംകുളത്തേക്ക് വന്ന സ്വകാര്യ ബസില്‍ വച്ച് ഇയാൾ ബഹ​ളമുണ്ടാക്കിയിരുന്നു. പിന്നാലെ ഇയാളെ ജീവനക്കാര്‍ കാണിപ്പയ്യൂര്‍ പോസ്റ്റോഫീസ് സ്റ്റോപ്പ് എത്തുന്നതിനു മുൻപ് ഇറക്കിവിട്ടു. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് ബസിന് കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ബന്ധങ്ങളിൽ വിശ്വാസം വർധിക്കും, നിക്ഷേപങ്ങളിൽ ലാഭം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

SCROLL FOR NEXT