യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് രക്ഷിതാക്കൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 08:48 AM  |  

Last Updated: 06th December 2022 08:48 AM  |   A+A-   |  

GREESHMA

ഗ്രീഷ്മ

 

തൃശൂർ: വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷ (ഗ്രീഷ്മ-25)ആണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്.

കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറന്നപ്പോഴാണ് സംഭവം അറിയുന്നത്.

ആറ് വര്‍ഷം മുൻപാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ മകള്‍ ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. 

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ​ഗ്രീഷ്മയുടെ രക്ഷിതാക്കൾ ആരോപിച്ചു. റാഷിദ് മകളെ മര്‍ദിക്കാറുണ്ടെന്നും രക്ഷിതാക്കള്‍ പൊലീസിനോട് വ്യക്തമാക്കി. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ