പ്രതീകാത്മക ചിത്രം 
Kerala

തോക്കുമായി വരാപ്പുഴ മാർക്കറ്റിലെത്തി, ലോഡ് ചെയ്തതായി സംശയം; കഞ്ചാവ് ലഹരിയിൽ യുവാവിന്റെ ഷോ, പരിഭ്രാന്തി

തോക്ക് കയ്യിലെടുത്ത് ലോഡ് ചെയ്യുന്നതായി സംശയം തോന്നിയതോടെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലായി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; തോക്കുമായി വരാപ്പുഴ മാർക്കറ്റിൽ എത്തിയ യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെയാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത് വടക്കേക്കര ആളംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന നായരമ്പലം സ്വദേശി ജോസ് സെബാസ്റ്റ്യനാണ് കഞ്ചാവിന്റെ ലഹരിയിൽ തോക്കുമായി മാർക്കറ്റിൽ എത്തിയത്.

തോക്ക് കയ്യിലെടുത്ത് ലോഡ് ചെയ്യുന്നതായി സംശയം തോന്നിയതോടെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലായി. ഇവർ ഉടൻ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാളുടെ കയ്യിലുണ്ടായിരുന്നത് എയർ പിസ്റ്റളായിരുന്നു എന്നു കണ്ടെത്തി. ലൈസൻസ് ആവശ്യമില്ലാത്ത ഈ പിസ്റ്റൾ അപകടകാരിയല്ലെന്ന് പൊലീസ് പറഞ്ഞു. 

ജോസ് സെബാസ്റ്റ്യന്റെ ഭാര്യ സ്റ്റേഷനിൽ എത്തി തോക്ക് വാങ്ങിയതിന്റെ രേഖകളും മറ്റും ഹാജരാക്കിയതോടെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. കഞ്ചാവ് കൈവശം വച്ചതിന്റെ പേരിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും