പ്രതീകാത്മക ചിത്രം 
Kerala

കടം വാങ്ങിയ പണം മടക്കി നൽകാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി, അയൽവാസിയുടെ കാൽ തൂമ്പ കൊണ്ട് തല്ലിയൊടിച്ചു; ഒരാൾ കസ്റ്റഡിയിൽ

ജോയിയുടെ ഭൂമി ഈടു വച്ച് അയൽവാസിയായ റോജി കെഎസ്എഫ്‌ഇയിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ തല്ലിയൊടിച്ചത്. ജോയിയുടെ ഭൂമി ഈടു വച്ച് അയൽവാസിയായ റോജി കെഎസ്എഫ്‌ഇയിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്തിരുന്നു. കൂടാതെ വെറെയും തുക വായ്പയായി വാങ്ങിയിരുന്നു.

പണം തിരികെ ചോദിച്ചെങ്കിലും നൽകാൽ റോജി കൂട്ടാക്കിയിരുന്നില്ല. തുടർന്ന് പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജോയിയുടെ കാൽ റോജി തല്ലിയൊടിക്കുകയായിരുന്നു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ ജോയിയെ ആദ്യം വാനിടിച്ച് വീഴ്ത്തി. തുടർന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവർ രജ്ഞിത്തും ചേർന്ന് തൂമ്പ കൊണ്ട് ജോയിയുടെ കാൽ തല്ലിയൊടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുൽപള്ളി പൊലീസ് എത്തി ജോയിയെ ആശുപത്രിയിലെത്തിച്ചു. റോജി പൊലീസ് കസ്റ്റഡിയിലാണ്. മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികൾ ഉണ്ടായിരുന്നതായാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21