പ്രതീകാത്മക ചിത്രം 
Kerala

വളര്‍ത്തുനായ കാഷ്ഠിച്ചതിനെ ചൊല്ലി തര്‍ക്കം, 32കാരനെ വെട്ടി, ചെവി അറ്റുപോയി; 54കാരന്‍ അറസ്റ്റില്‍ 

വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 54കാരന്‍ അയല്‍ക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 54കാരന്‍ അയല്‍ക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം ടാറ്റാ ടീ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജി(32)നാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ പളനി(54)യെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

രാജിന്റെ വളര്‍ത്തുനായ പളനിയുടെ വിറകുപുരയില്‍ കാഷ്ഠിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും നായ ഇത് ആവര്‍ത്തിച്ചതോടെ പളനി പ്രകോപിതനായി. തുടര്‍ന്ന് കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ രാജിന്റെ ഒരു ചെവി അറ്റുപോയി. കഴുത്തിലും വെട്ടേറ്റു. പരിക്കേറ്റ രാജിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അറ്റുപോയ ചെവി ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ തുന്നിച്ചേര്‍ക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക