പ്രതീകാത്മക ചിത്രം 
Kerala

വീട് വെക്കാൻ സ്ഥലം നൽകുന്നതിൽ നാട്ടുകാർ എതിർത്തു; പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

നാട്ടുകാരിൽ ചിലർ ചാർളിക്ക് ഭൂമി നൽകുന്നതിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടകരപ്പതിയിൽ പഞ്ചായത്ത് ഓഫീസിന് സമീപം യുവാവിൻറെ ആത്മഹത്യാ ശ്രമം. ചുള്ളിമട സ്വദേശി ചാർളിയാണ് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വീടുവെക്കുന്നതിന് പഞ്ചായത്തിൽ മിച്ചഭൂമിക്കായി ചാർളി അപേക്ഷിച്ചിരുന്നു. സ്ഥലം പതിച്ച് നൽകുന്ന കാര്യം നേരത്തെ തീരുമാനമായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ കലക്ടർ പ്രത്യേക അനുമതിയും നൽകിയിരുന്നു.

ഇതിന്റെ നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെ നാട്ടുകാരിൽ ചിലർ ചാർളിക്ക് ഭൂമി നൽകുന്നതിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ചാർളി വിഷം കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.വിഷം കഴിച്ച ശേഷം പഞ്ചായത്ത് ഓഫീസിൽ ചെന്ന ചാർളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോഴാണ് പ്രസിഡന്റ് കാര്യം തിരക്കിയത്.

തുടർന്ന് ചാർളി വിഷം കഴിച്ച കാര്യം വെളിപ്പെടുത്തി.  ഉടൻതന്നെ പഞ്ചായത്തിലുള്ളവർ ചേർന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത