പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി 
Kerala

പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; കൊല്ലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്ലം: കിളികൊല്ലൂരില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.ചിതയൊരുക്കിയ പറമ്പിലെ വീട്ടുടമ ഹരിയെ ഇന്ന് രാവിലെ മുതല്‍ കാണാതായിരുന്നു. മരിച്ചയാള്‍ ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ് ഹരി. ഇന്ന് രാവിലെ മുതല്‍ ഇയാളുടെ കടയും തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

Man Dies by Suicide After Performing Rituals and Lighting Own Pyre in Kilikollur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

'എന്നെ 'അണ്ണാ' എന്ന് വിളിച്ചതില്‍ ഒരുപാട് സന്തോഷം, അത് മാറ്റി സാര്‍ എന്ന് ആക്കരുത്'; ഫഹദിനോട് സൂര്യ

പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം

മുടി കൊഴിച്ചിൽ മാറാൻ എണ്ണ മാറ്റിയിട്ട് കാര്യമില്ല, മാറ്റേണ്ടത് ഭക്ഷണക്രമം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 73 lottery result