പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കാർ ഓടിച്ചുകയറ്റിയ യുവാവിനെതിരെ കേസ് വിഡിയോ സ്ക്രീൻഷോട്ട്
Kerala

Priyanka Gandhi's convoy: 'ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല', പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കാര്‍ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസ്- വിഡിയോ

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പൊലീസ് കേസെടുത്തു. വാഹനവ്യൂഹം ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെടാതെ ഇയാള്‍ വഴിയില്‍ വണ്ടി കയറ്റിയിടുകയായിരുന്നു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിന്റെ പേരിലാണ് കേസ്. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.വണ്ടൂരില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ കയറ്റിയിട്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു.

ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റിയെന്നാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT