രേണുക- സനുക്കുട്ടന്‍  
Kerala

ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു; പ്രതി കാട്ടില്‍ മരിച്ച നിലയില്‍

വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിന്‍കിഴക്കേക്കര മനുഭവനില്‍ രേണുകയെ സനുക്കുട്ടന്‍ കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടനാണു തൂങ്ങിമരിച്ചത്. വീടിനു സമീപത്തെ വനമേഖലയില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിന്‍കിഴക്കേക്കര മനുഭവനില്‍ രേണുകയെ സനുക്കുട്ടന്‍ കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു ശേഷം ഇയാള്‍ വനത്തിനുള്ളില്‍ ഒളിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സനുക്കുട്ടന് ഭാര്യയെ സംശയമുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ നിന്നു രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു. സാരമായ പരിക്കേറ്റ രേണുകയെ അയല്‍വാസികള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

Man Found Dead After Allegedly Murdering Wife in Kollam:The body was found in a forest area near the house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT