തൃശൂരില്‍ കെട്ടിടത്തിനു മുകളില്‍ കയറിയ യുവാവിന്റെ ആത്മഹത്യാഭീഷണി 
Kerala

കെട്ടിടത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, മണിക്കൂറുകള്‍ക്കു ശേഷം വലയിട്ടു പിടിച്ചു,വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ കെട്ടിടത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നു മണിക്കൂറുകള്‍ക്കു ശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വലയെറിഞ്ഞ് ഇയാളെ കീഴടക്കി. വെളിയന്നൂര്‍ ആശാരിക്കുന്നിലെ വീട്ടിനുമുകളിലായിരുന്നു യുവാവ് കയറിപ്പറ്റിയത്.

പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീടുവിട്ടിറങ്ങിയത്. മാനസികാസ്വസ്ഥമുള്ള ആളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആളുകള്‍ താമസിക്കുന്ന ഇടമായതിനാല്‍ ഇയാള്‍ ആക്രമണം നടത്തുമോ എന്നും ആശങ്കയുണ്ടായിരുന്നു. അസഭ്യവര്‍ഷം നടത്തുകയും ഇഷ്ടികയും ഓട്ടിന്‍കഷണങ്ങളും ഇയാള്‍ വലിച്ചെറിഞ്ഞു.

ഏറെ പണിപ്പെട്ടാണ് ഫയര്‍റെസ്‌ക്യൂസംഘം ഇയാള്‍ നില്‍ക്കുന്നിടത്തേക്ക് എത്തിയത്. മുകളില്‍ നിന്ന് ആദ്യം വലയെറിഞ്ഞെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് താഴെനിന്നും വശങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കയറിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. യുവാവിന്റെ ശ്രദ്ധതിരിച്ച് ഉച്ചയ്ക്ക് രണ്ടേകാലോടെ യുവാവിനെ ഫയര്‍ഫോഴ്സ് പിടികൂടി താഴെയിറക്കിയത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Man Rescued After Suicide Attempt on Thrissur Building

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു