11കാരിയെ പീഡിപ്പിച്ചു, യുവാവിന് 22 വർഷം കഠിനതടവ് file
Kerala

11കാരിയെ പീഡിപ്പിച്ചു, നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിച്ചു; യുവാവിന് 22 വർഷം കഠിനതടവ്, 60,000 രൂപ പിഴ

പ്രതി പിഴ അടച്ചാൽ 60,000 രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം : പതിനൊന്നുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. കൂട്ടായി മാസ്റ്റർപടി സ്വദേശി കക്കോച്ചിന്റെ പുരയ്ക്കൽ സഫ്‌വാനെ (35 ) ആണ് കോടതി ശിക്ഷിച്ചത്. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

പീഡിപ്പിച്ചതിനു പുറമെ, പെൺകുട്ടിയെ നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിക്കുകയുംചെയ്തെന്നും ഇയാൾക്കെതിരെ കേസുണ്ട്. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചത്. പ്രതി പിഴ അടച്ചാൽ 60,000 രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമാനമായ രണ്ടു പോക്സോ കേസുകളിൽ പ്രതിയായി നിലവിൽ ഇയാൾ റിമാൻഡിലാ ണ്. ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂർ സ്റ്റേഷനുകളിലെ നിരവധി കളവുകേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Man sentenced to 22 years of rigorous imprisonment and fined ₹60,000 for sexually abusing an 11-year-old girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; ഇഡി കത്തില്‍ എജിയുടെ നിയമോപദേശം

വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ​യുവാവിന് ദാരുണാന്ത്യം

മുട്ടില്‍ മരം വില്‍പ്പനക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; വാദം ചോറ്റാനിക്കര കോടതിയിൽ തന്നെ

സ്വാഭാവിക മരണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ; മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍

കേരള, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് ചരിത്ര വിജയം