ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിഭാഷകന്‍ 
Kerala

കൊച്ചിയില്‍ കേബിള്‍ കുരുങ്ങി വീണ്ടും അപകടം; അഭിഭാഷകന്റെ കഴുത്തില്‍ മുറിവ്, കാലിലെ എല്ല് പൊട്ടി

ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങിയത്. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി എംജി റോഡില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങിയത്. രാവിലെ ആറുമണിയോടെയായിരുന്നു അപകടം.

പരിക്കേറ്റ കുര്യന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ്  അപകടം ഉണ്ടായതെന്ന് കുര്യന്‍ പറഞ്ഞു. എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിന് കുറുകെയുള്ള കേബിള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. തന്റെ മുന്നില്‍ പോയ ആള്‍ ആദ്യം കേബിള്‍ കുരുങ്ങി വീണു. പിന്നാലെ തന്റെ കഴുത്തിലും കേബിള്‍ കുരുങ്ങിയതോടെ വണ്ടിയില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നെന്ന് കുര്യന്‍ പറഞ്ഞു. 

പുലര്‍ച്ചെയായതിനാല്‍ കേബിള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴുത്തില്‍ മുറിവ് ഉണ്ടായതായും കാലിന്റെ എല്ലിന് പൊട്ടല്‍ ഉണ്ടായതായും കുര്യന്‍ പറഞ്ഞു. കൊച്ചിയില്‍ കേബിള്‍ കുരുങ്ങി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പ്രായോഗിക നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും