Thanga Anki chariot procession starts today ഫയൽ
Kerala

തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം; വെള്ളിയാഴ്ച പമ്പയില്‍ എത്തും

അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക് പുറപ്പെടും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക് പുറപ്പെടും. ദേവസ്വം ബോര്‍ഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി പുറത്തെടുത്ത് ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ 5 മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുവയ്ക്കും. തുടര്‍ന്ന് തങ്കഅങ്കി അലങ്കരിച്ച രഥത്തിലേക്ക് മാറ്റും. പിന്നാലെ തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടും.

വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും.

മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ ശനിയാഴ്ചയാണ്. പരീക്ഷകള്‍ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കാം. മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും അത്താഴപൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.

ശനിയാഴ്ച രാവിലെ 10.10 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.

ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

mandala pooja at sabarimala on saturday, Thanga Anki chariot procession starts today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

മത്സരിക്കാനില്ല; ഇടതുമുന്നണി വിടില്ല; കോവളം സീറ്റ് ആവശ്യപ്പെടും; അര്‍ജെഡിക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ശ്രേയാംസ് കുമാര്‍

'സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണ്; അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഗണേഷ് കുമാര്‍ ഇന്ന് ജയിലില്‍'

27 റണ്‍സിനിടെ നഷ്ടം 5 വിക്കറ്റുകള്‍, കഷ്ടപ്പെട്ട് ഒമാൻ 103ൽ എത്തി!

ചേന്ദമംഗലം കൂട്ടക്കൊല കേസ്; പ്രതി ഋതു ജയന് ജാമ്യം

SCROLL FOR NEXT