മഞ്ജു വാര്യര്‍/ഫയല്‍ 
Kerala

സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകം

ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്റെ രണ്ടാംഘട്ട വിസ്താരത്തിനായാണ് മഞ്ജു കോടതിയില്‍ എത്തിയത്. കേസിലെ പ്രതി ദിലീപിന്റെയും ബന്ധുക്കളുടേയും ഓഡിയോ ക്ലിപ്പിലെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കുന്നത്. 

കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപിന്റെ ശബ്ദസംഭാഷണത്തിന്റെ ക്ലിപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. 

ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ടാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത്. 

വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാര്യര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം.

അതേസമയം, കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT