മനു തോമസ്, പി ജയരാജൻ  ഫെയ്സ്ബുക്ക്
Kerala

'ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി, പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു'; പി ജയരാജനെതിരെ മനു തോമസ്

മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരം ഉണ്ടാക്കിയത് പി ജയരാജന്‍ ആണെന്നും മനു തോമസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനെ വെല്ലുവിളിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ് പി ജയരാജന്‍. പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പി ജയരാജന്‍ ശ്രമിച്ചു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരം ഉണ്ടാക്കിയത് പി ജയരാജന്‍ ആണെന്നും മനു തോമസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസ് പി ജയരാജനെതിരെ രംഗത്തു വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ മാറ്റി. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പി ജയരാജന്റെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

മനു തോമസിനെതിരെ പരസ്യ വിമർശനവുമായി പി ജയരാജൻ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മാധ്യമങ്ങളുടെ സിപിഎം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത്. 15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കഴിഞ്ഞ​ദിവസമാണ് മനു തോമസ് പാർട്ടി വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും'; സണ്ണി ജോസഫിന് മുന്നറിയിപ്പുമായി പേരാവൂരില്‍ പോസ്റ്ററുകള്‍

പിള്ളേർക്കിടയിലെ ഡേറ്റിങ് രീതികളൊക്കെ മാറി

ലൈംഗികാതിക്ര കേസുകളിലെ നഷ്ടപരിഹാരം: വിതരണം ചെയ്തില്ലെങ്കില്‍ ഈടാക്കുംമെന്ന് ഹൈക്കോടതി

പെട്ടെന്നൊരു തോന്നലിൽ ചിയ വിത്തുകൾ കഴിക്കാമെന്ന് കരുതിയാൽ 'പണി' കിട്ടും, ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതിന് രീതിയുണ്ട്

SCROLL FOR NEXT