പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂര്‍ കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘം എത്തി

രാത്രി ഏഴരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കേളകം അടയ്ക്കാത്തോട് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. ഇന്നലെ രാത്രി ഏഴരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. രാമച്ചി കോളനിയിലെ വേളേരി വിജിനയുടെ വീട്ടിലാണ് സംഘമെത്തിയത്. 

രാത്രി ഏഴരയ്‌ക്കെത്തിയ സംഘം രാത്രി 11 മണി വരെ കോളനിയില്‍ തങ്ങിയതായാണ് റിപ്പോര്‍ട്ട്. ഭക്ഷണം പാകം ചെയ്തു കഴിക്കുകയും അരിയും തേങ്ങയും മറ്റ് ആഹാരസാധനങ്ങളും ശേഖരിക്കുകയും ചെയ്തു. സംഘത്തില്‍ പുരുഷന്മാര്‍ മാത്രമാണുണ്ടായിരുന്നതെന്നാണ് സൂചന.

കബനിദളത്തിലെ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പൊലീസും തണ്ടര്‍ബോള്‍ട്ടും കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. നേരത്തെയും മാവോയിസ്റ്റ് സംഘം കോളനിയില്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT