പ്രതീകാത്മക ചിത്രം 
Kerala

യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി; വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി

അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മറയൂര്‍: ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി. മറയൂര്‍ പെരിയ കുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ ഒളിവിലാണ്.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ, സുരേഷ് കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ സുരേഷിനു വേണ്ടി മറയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്തു കാര്യത്തിനാണ് തര്‍ക്കമുണ്ടായത് എന്നു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT