കേരള ഹൈക്കോടതി/ഫയല്‍ ചിത്രം 
Kerala

മാസപ്പടി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണമുണ്ടോയെന്ന് ഹൈക്കോടതി; ഉത്തരവ് ഹാജരാക്കാന്‍ നിര്‍ദേശം

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാസപ്പടി വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉത്തരവ് വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. 

മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. 

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് ഷോണ്‍ ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കൊലയാളിയിൽ നിന്ന് സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും