നിയാസ്  
Kerala

മുഖംമൂടി ധരിച്ച് വെല്ലുവിളി വിഡിയോകള്‍, വ്‌ലോഗര്‍ നിയാസ് കൊട്ടാരം പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

വളാഞ്ചേരി: സമൂഹമാധ്യമങ്ങളില്‍ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ചിരുന്ന വ്‌ലോഗര്‍ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

പകല്‍ സമയം 'പ്രൊമോഷന്‍' എന്ന പേരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ സാന്നിധ്യം അറിയിച്ച് രാത്രിയാകുമ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും റോഡുകളിലേക്കും കക്കൂസ് മാലിന്യം തള്ളുന്നതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. കൂടാതെ ഇന്‍സ്റ്റഗ്രാംവഴി ചെറുപ്പക്കാരെ ലഹരിയിലേക്കും അക്രമത്തിലേക്കും തള്ളുന്ന തരത്തിലുള്ള വിഡിയോകളും പ്രചരിപ്പിച്ചിരുന്നു.

തുടര്‍ച്ചയായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Masked challenge videos: Vlogger Nias Palace arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും