മുഖംമൂടി സംഘം തകര്‍ത്ത കാര്‍ ടെലിവിഷന്‍ ദൃശ്യം
Kerala

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

വീടിന്റെ ജനാലകൾ തകർത്തു, സിസിടിവി ക്യാമറയും നശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെഴുവേലിയിലാണ് ആക്രമണം. ആലക്കോട് പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന കാർ സംഘം അടിച്ചു തകർത്തു.

വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം. വീടിന്റെ ജനാലകൾ തകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ട കാറും അടിച്ചു തകർത്തു. സിസിടിവി ക്യാമറയും സംഘം നശിപ്പിക്കാൻ ശ്രമിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിനു പിന്നിൽ ആറം​ഗ സംഘമാണെന്നു പൊലീസ് എഫ്ഐആർ. അടിമുടി ദുരൂഹതയുണ്ടെന്നും പൊലീസ് പറയുന്നു. ചില നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT