നാദാപുരത്ത് വിവാഹച്ചടങ്ങില്‍ കൂട്ടത്തല്ല് 
Kerala

വരനൊപ്പം പടക്കവുമായി എത്തിയവരെ തടഞ്ഞു; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്

പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: നാദാപുരത്ത് വിവാഹച്ചടങ്ങില്‍ കൂട്ടത്തല്ല്. വരനൊപ്പം പടക്കവുമായി എത്തിയ സുഹൃത്തുക്കളെ നാട്ടുകാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. വധുവിന്റെ വീടിന് സമീപത്തുവച്ചാണ് നാട്ടുകാരും വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ലും ഉണ്ടായത്. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

ഇന്നലെയാണ് വൈകീട്ട് നാദാപുരം വരിക്കോളിയിലാണ് സംഭവം. വധുവിന്റെ വീട്ടിലേക്ക് വരനൊപ്പമെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് വിവാഹം ആഘോഷമാക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. വിവാഹവീടിന് സമീപം മരണം നടന്ന ഒരു വീടുള്ളത് കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വരന്റെ വീട്ടുകാരോട മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് കേള്‍ക്കാതെ വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിക്കല്‍ തുടര്‍ന്നു. പിന്നാലെ ബാന്‍ഡ് അടിയും തുടര്‍ന്നു. ഇതോടെ് നാട്ടുകാര്‍ ബാന്‍ഡ് മേളം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വരന്റെ സുഹൃത്തുക്കള്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. അത് വാക്കേറ്റമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളും എത്തിയ ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് കയറ്റിയത്

കഴിഞ്ഞ ദിവസം നാദാപുരത്തിന് സമീപമുള്ള ആയഞ്ചേരിയിലെ വിവാഹവീട്ടില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ വധുവിന്റെ അമ്മയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു.

Mass brawl at wedding function in Nadapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

'മിഷന്‍ ചക്കക്കൊമ്പന്‍' ഓണ്‍, കുങ്കിയാനകള്‍ എത്തി; മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കും, കാടുമാറ്റം പിന്നീട് പരിഗണിക്കും

'സതീശന്റെ പ്രവര്‍ത്തന ശൈലി': ഖാര്‍ഗെയെ കണ്ട് ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍

ലത്തിഫ് ഭട്ടിന്റെ വധം; ഹൈദരബാദില്‍ മുംബൈയ്ക്ക് സമാനമായ ഭീകരാക്രമണം നടത്തും; സുരക്ഷ ശക്തമാക്കി പൊലീസ്

ശബരിമല ദര്‍ശനം: നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് 24 മണിക്കൂറും