സെക്രട്ടേറിയറ്റ് / ഫയല്‍ ചിത്രം 
Kerala

സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം ; സ്വപ്‌ന സമ്മാനിച്ച ഐ ഫോണ്‍ ഉപയോഗിച്ചിരുന്ന അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ മാറ്റി

ഉദ്യോഗസ്ഥ കാര്യക്ഷമതയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കണ്‍വീനറെ സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം. അണ്ടര്‍ സെക്രട്ടറി തലം മുതല്‍ അഡീഷണല്‍ സെക്രട്ടറി തലം വരെയുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സ്വപ്‌ന സുരേഷ് സമ്മാനിച്ച ഐ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ സ്ഥലംമാറ്റി. എ പി രാജീവനെ ആരോഗ്യവകുപ്പിലേക്കാണ് മാറ്റിയത്. 

ഉദ്യോഗസ്ഥ കാര്യക്ഷമതയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കണ്‍വീനറെ സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയെ കോഴിക്കോട്ടേക്കാണ് മാറ്റിയത്. 

സന്തോഷ് കുമാറിനെ അനര്‍ട്ട് ജനറല്‍ മാനേജരായാണ് മാറ്റിയത്. സിപിഎം അനുകൂല സംഘടനകള്‍ കമ്മിറ്റിയുടെ പരിഷ്‌കരണ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി വിനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് മാറ്റിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT