CPM leaders 
Kerala

'ഷുക്കൂറിന് ഐക്യദാര്‍ഢ്യം'; പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

രാജിവെച്ചവരില്‍ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട്ടെ സിപിഎമ്മില്‍ പ്രാദേശിക തലത്തില്‍ കൂട്ടരാജി. സിപിഎം ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുപതിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജിവെച്ചവരില്‍ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് ജില്ലാ നേതൃത്വത്തിനെ വിമര്‍ശിച്ചതിന്, ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ സിപിഎം ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി ജില്ലാ നേതൃത്വം ഷുക്കൂറിനെ വ്യക്തിപരമായ അധിക്ഷേപിച്ചിരുന്നു. ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ മാറ്റുന്നതു വരെ പാര്‍ട്ടിയില്‍ ഉണ്ടാകുന്നതല്ലെന്നും രാജിവെച്ചവര്‍ പറഞ്ഞു.

ഷുക്കൂറിനെതിരായ നിരന്തര അധിക്ഷേപത്തിലും വര്‍ഗീയ മനോഭാവത്തിലും ധിക്കാരനടപടിക്കുമെതിരെ ഇഎംഎസ് നഗര്‍ ബ്രാഞ്ച്, എകെജി നഗര്‍ ബ്രാഞ്ച്, ഒതുങ്ങോട് ബ്രാഞ്ച്, വെണ്ണക്കര ബ്രാഞ്ച് എന്നിവയിൽപ്പെട്ട 25 ഓളം അംഗങ്ങളാണ് കൂട്ടത്തോടെ സിപിഎമ്മില്‍ നിന്നും രാജിവെച്ചത്. ഏരിയാ സെക്രട്ടറിയോ, ഏരായി സെന്റര്‍ അംഗങ്ങളോ ഓഫീസിലുണ്ടായിരുന്നില്ല. അതിനാല്‍ സെക്രട്ടറിയിടെ ഓഫീസില്‍ കത്തു കൈമാറിയതായും രാജിവെച്ച അംഗങ്ങള്‍ വ്യക്തമാക്കി.

പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന അബ്ദുള്‍ ഷൂക്കൂറിനെ ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വം ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. ഇനി ഷൂക്കൂറിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് പുതിയ നടപടിയെന്ന് രാജിവെച്ചവര്‍ പറയുന്നു. ഇങ്ങനെയൊരു പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ മാറ്റുന്നതുവരെ തങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുന്നതല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Mass resignations in Palakkad CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

'ഗര്‍ഭിണിയാണ്, സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നു'; അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സാമന്ത, വിഡിയോ

ജ്യേഷ്ഠന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 22ന് എയര്‍പോര്‍ട്ടിലെത്തി, നാട്ടില്‍ തിരിച്ചെത്തിയില്ല, മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

ഇരട്ട ഭൂകമ്പത്തില്‍ നടുങ്ങി വെനസ്വേല; ബ്രസീലും മൊറോക്കോയും നോക്കൗട്ടില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം; ശിക്ഷ റദ്ദാക്കമെന്ന അപ്പീല്‍ കോടതിയില്‍