മരുതറോഡ് സഹകരണ ബാങ്ക് / ടെലിവിഷന്‍ ചിത്രം 
Kerala

പാലക്കാട് സഹകരണബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴര കിലോ സ്വര്‍ണവും പണവും കവര്‍ന്നു ; സിസിടിവി മെമ്മറി കാര്‍ഡും മോഷ്ടിച്ചു

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ സ്‌ട്രോങ് റൂം തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്.

ഇന്നു രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്.  പണയം വെച്ച് ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ സ്‌ട്രോങ് റൂം തകര്‍ത്തത്. 

സിസിടിവിയുടെ വയര്‍ മുറിച്ച നിലയിലാണ്. സിസിടിവിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായി സൂചന. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം