മാത്യു കുഴല്‍നാടന്‍ എംഎല്‍എ 
Kerala

'പരാതി വ്യാജമെങ്കില്‍ ജയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും; എഐ ഓഡിയോ എങ്കില്‍ പൊലീസില്‍ പരാതി നല്‍കാത്തത് എന്ത്?'

ഒരു സിറ്റിങ് മന്ത്രിക്കെതിരെ എന്നെപ്പോലൊരാള്‍ എഐ ഉപയോഗിച്ച് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് സമയത്ത് ഓഡിയോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. അത് ക്രിമിനല്‍ കുറ്റമാണ്. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് വൈദ്യുതി മന്ത്രിയുടെതെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ഓഡിയോയില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഓഡിയോ എഐ ഉപയോഗിച്ചത് നിര്‍മിച്ചതാകാമെന്ന കൃഷ്ണന്‍ കുട്ടിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓഡിയോ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെങ്കില്‍ എന്തുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഉന്നയിച്ച പരാതി വ്യാജമെങ്കില്‍ ജയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

'ഒരു സിറ്റിങ് മന്ത്രിക്കെതിരെ എന്നെപ്പോലൊരാള്‍ എഐ ഉപയോഗിച്ച് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് സമയത്ത് ഓഡിയോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. അത് ക്രിമിനല്‍ കുറ്റമാണ്. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തത്. പൊലീസ് അവരുടേതാണ്. പിണറായി വിജയന്‍ ഇന്ന് ഒരു പരാതി കൊടുത്താല്‍ എനിക്കെതിരെ അന്വേഷണം വരും. എഐ ഓഡിയോ ആണെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പരാതി കൊടുക്കാത്തത്. ഈ സര്‍ക്കാരോ ഇതിനു പുറകെ വരുന്ന സര്‍ക്കാരോ ഓഡിയോയെക്കുറിച്ച് അന്വേഷണം നടത്തട്ടെയെന്നും സത്യം പുറത്തുവരാന്‍ അതാണ് നല്ലത്' മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പ്രളയം മനുഷ്യനിര്‍മിതമാണെന്നും ഇതിനു പിന്നില്‍ അഴിമതിയാണെന്നുമാണ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്. അഴിമതിക്ക് തെളിവായി വൈദ്യുതി മന്ത്രി കെ സഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെട്ട ഫോണ്‍ സംഭാഷണവും കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനായി ഡാമുകള്‍ തുറക്കാന്‍ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ആരോപണം.

Mathew Kuzhalnadan against k krishnankutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു; പ്രതികളില്‍ മൂന്ന് മലയാളികളും

ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

ഈജിപ്തിന്റെ ഗോള്‍ എന്തുകൊണ്ട് റദ്ദാക്കി? അര്‍ജന്റീനക്കെതിരെ ഫൗള്‍ അനുവദിക്കാത്തതിന് കാരണമെന്ത്? ഫുട്‌ബോള്‍ നിയമം ഇങ്ങനെ

കള്ളാടിയില്‍ ഇനിയും 5 പേര്‍ കാണാമറയത്ത്, തിരച്ചില്‍; വിറപ്പിച്ച് കീഴടങ്ങി ഈജിപ്ത്, അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും ക്വാര്‍ട്ടറില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍