മാത്യു കുഴല്‍നാടന്‍/ ടിവി ദൃശ്യം 
Kerala

റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണ വാങ്ങിയ പണത്തെക്കുറിച്ച് ഇല്ല; സുതാര്യമാണെന്ന് പറയുന്നവര്‍ വിശദീകരിക്കണം

സിപിഎമ്മിനും സിപിഎം നേതാക്കള്‍ക്കുമാണ് പിണറായിയെ ഭയം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായി പിഎ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യ കുഴല്‍നാടന്‍. ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്ന് പറയണം, അല്ലെങ്കില്‍ പണം വാങ്ങിയിട്ടില്ലെന്ന പറയണം. എല്ലാം സുതാര്യമാണെന്ന് പറയുന്നവര്‍ ഇക്കാര്യം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

2016-17ല്‍ വരുമാനമായി 8,25,708 രൂപയാണ് ആദായനികുതി റിട്ടേണില്‍ കാണിച്ചത്.  2017-18ല്‍ 10,42,864 രൂപയും 2018-19ല്‍ 22 ലക്ഷം രൂപയും 2019-20ല്‍ 30,72,841 രൂപയും വരുമാനമായി കാണിച്ചിട്ടുണ്ട്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തെരഞ്ഞടുപ്പ് സത്യവാങ് മൂലത്തില്‍ കാണിച്ചില്ലെന്ന് വെളിപ്പെടുത്തണമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. 

രാഷ്ട്രീയക്കാരുടെ മക്കള്‍ക്കു ബിസിനസ് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നില്ല. എന്നാല്‍ ബിസിനസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. ഇടപാടുകളില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ ബിസിനസ് പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാന്‍ വീണ തയാറാകണം.നിയമസഭയില്‍ മൈക്ക് ഓഫ് ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ തന്നെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ല. സിപിഎമ്മിനും സിപിഎം നേതാക്കള്‍ക്കുമാണ് പിണറായിയെ ഭയം. സിപിഎമ്മിന്റെ അപചയമാണ് ഇതു കാണിക്കുന്നത്. മുഖ്യമന്ത്രിയോടു ചോദിക്കാനുള്ളത് മുഖത്തുനോക്കി ചോദിക്കും. പ്രതിപക്ഷത്തിനു മുഖ്യമന്ത്രിയെ ഭയമില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT