ടെലിവിഷൻ സ്ക്രീൻ ഷോട്ട് 
Kerala

ഏറെ നാളത്തെ നിരീക്ഷണം; പൂജ സാധനങ്ങളുടെ മറവിൽ എംഡിഎംഎ വിൽപന

നാല് ​ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ജീവനക്കാരൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നു എംഡിഎംഎ പിടികൂടി. നാല് ​ഗ്രാമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കടയിൽ ജോലിക്കാരനായ തൃക്കുന്നപ്പുഴ പല്ലന സ്വദേശി അനിയെ അറസ്റ്റ് ചെയ്തു.

രഹസ്യാന്വേഷണ വിഭാ​ഗം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കടയും ജീവനക്കാരനും ഏറെനാളായി നരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയോടെ ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

കവറുകളിലാക്കിയാണ് പ്രതി എംഡിഎംഎ വിറ്റിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോ എന്നും എംഡിഎംഎ എത്തിച്ചു നൽകുന്നവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT