മലപ്പുറം: അഞ്ചാംപനി വ്യാപിക്കുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കിടയിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും. രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും.
അഞ്ചാംപനി വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 19 വാർഡുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കുകയാണ്. കൽപ്പകഞ്ചേരി പഞ്ചായത്തിൽ മാത്രം 700ഓളം വിദ്യാർഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. ഇതിൽ നൂറോളം പേർക്ക് ഇതിനോടകം അഞ്ചാം പനി സ്ഥിരീകരിച്ചു കഴിഞ്ഞു.
പ്രദേശത്തെ സ്‌കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുത് എന്നാണ് നിർദേശം. രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates