ചിത്രം: ഫേസ്ബുക്ക് 
Kerala

നാലാഞ്ചിറയിൽ ബൈക്ക് വെച്ച് നടന്നുപോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി; അന്വേഷണം

വെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാകുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായതായി പരാതി. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമി (32) യെ ആണ് രണ്ടു ദിവസമായി കാണാതായത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

സിസിടിവി ദൃശ്യം പൊലീസിന്

വെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാകുന്നത്. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.  മൊബൈൽഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്.  

അയർലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു.  സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഋതുഗാമിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും  വിവരം നൽകിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT