ഡോ.അശ്വിൻ മോഹനചന്ദ്രൻ 
Kerala

വിവാഹം നിശ്ചയിച്ചിരിക്കെ നാടിനെ കണ്ണീരിലാഴ്ത്തി അപകട മരണം; ഡോ. അശ്വിന്‍ മൂന്ന് പേരിലൂടെ 'ജീവിക്കും'

വരുന്ന ഓഗസ്റ്റില്‍ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനിരിക്കെ, അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോ. അശ്വിന്‍ മോഹനചന്ദ്രന്‍ നായരുടെ (32) മരണത്തില്‍ വിതുമ്പി നാട്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വരുന്ന ഓഗസ്റ്റില്‍ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനിരിക്കെ, അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോ. അശ്വിന്‍ മോഹനചന്ദ്രന്‍ നായരുടെ (32) മരണത്തില്‍ വിതുമ്പി നാട്. കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംഡി വിദ്യാര്‍ഥി ഉമയനല്ലൂര്‍ നടുവിലക്കര സൗപര്‍ണികയില്‍ അശ്വിന്‍ യാത്രയായെങ്കിലും മൂന്ന് പേരിലൂടെ 'ജീവിക്കും'. മൂന്നു പേര്‍ക്ക് പുതുജീവന്‍ നല്‍കി അശ്വിന്റെ അവയവങ്ങള്‍ ദാനം ചെയ്തു.

കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ കഴിഞ്ഞ മാസം 19ന് നീന്താനിറങ്ങിയപ്പോഴാണ് അശ്വിനു ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ പഠിച്ചിരുന്ന കെഎംസിടി ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നീടാണ് കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിനു സന്നദ്ധത അറിയിച്ചത്.

മാതാപിതാക്കളുടെ സമ്മതപ്രകാരം കരള്‍, ഹൃദയ വാല്‍വ്, 2 നേത്രപടലങ്ങള്‍ എന്നിവയാണ് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ ദാനം ചെയ്തത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയ വാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്ര പടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ആശുപത്രിയിലെ രോഗിക്കും നല്‍കി.

ചൈനയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി എന്‍എസ് സഹകരണ ആശുപത്രി ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ജോലി നോക്കിയ ശേഷമാണ് സര്‍ജറിയില്‍ ഉപരിപഠനത്തിനായി കോഴിക്കോട് കെഎംസിടിയില്‍ ചേര്‍ന്നത്. റിട്ട. അധ്യാപകന്‍ മോഹനചന്ദ്രന്‍ നായരുടെയും റിട്ട. സഹകരണ ബാങ്ക് സെക്രട്ടറി അമ്മിണിയമ്മയുടെയും മകനാണ്. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കള്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.

medical student dr aswin mohanachandran demise, organ donation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി വിളിച്ചാല്‍ മാധ്യമങ്ങളേയും കൂട്ടി പോവും, എല്ലാം പി ശശിയുടെ പണി: അടൂര്‍ പ്രകാശ്

സിംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റായുടെ 13 വയസ്സുള്ള സഹോദരന്‍ മരിച്ചു; വൈകാരിക കുറിപ്പുമായി താരം

PGIMER: ഗ്രൂപ്പ് എ, ബി, സി തസ്തികയിൽ നിയമനം; 2 ലക്ഷം വരെ ശമ്പളം

സാധാരണക്കാരുടെ പുതുവര്‍ഷ പ്രതീക്ഷകള്‍ക്ക് ഇരുട്ടടി; പാചകവാതക സിലിണ്ടര്‍ വില കൂട്ടി

സൗന്ദര്യവും തിളക്കവും വർദ്ധിപ്പിക്കുന്ന 5 യോഗാസനങ്ങൾ

SCROLL FOR NEXT