MEDISEP data collection ഫയൽ
Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തിരിച്ചടി; മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വര്‍ധിപ്പിച്ചു. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കി.

310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരും. അടുത്തമാസം ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈ മാസത്തെ ശമ്പളം മുതല്‍ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും.

തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഈ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സംഘടനകളുടെ നീക്കം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്ന് ഇവര്‍ ആരോപിക്കുന്നു.

MEDISEP premiums sharply increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ; സര്‍വകാല റെക്കോര്‍ഡ്

നിങ്ങൾ ശ്രദ്ധിച്ചോ? ഈ ക്രിസ്മസിനൊരു പ്രത്യേകതയുണ്ട്

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല, വാജ്പേയ് ദിനം ആചരിക്കാന്‍ നിര്‍ദേശം

മിക്‌സിയിലെ ബ്ലേഡിന്റെ മൂര്‍ച്ച കുറഞ്ഞോ? ഇനി വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടാം

മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

SCROLL FOR NEXT