men and women in Kerala are likely to live 10 years longer Study says 
Kerala

കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം 10 വര്‍ഷം കൂടും; 2051 ല്‍ പ്രായം കൂടിയവരുടെ നാടാകും

കേരളത്തിലെ ജനങ്ങളുടെ ആയുസ് വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കുമ്പോള്‍ കേരളത്തിലെ ജനന നിരക്കില്‍ കാര്യമായ കുറവുണ്ടാകും

അശ്വിൻ അശോക് കുമാർ

തിരുവനന്തപുരം: കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം അടുത്ത 25 വര്‍ഷത്തില്‍ പത്ത് വര്‍ഷമായി ഉയരുമെന്ന് പഠനം. 2051 ആകുമ്പോഴേക്കും കേരളത്തിലെ സ്ത്രീകളുടെ പുരുഷന്‍മാരുടെയും ആയുസ് പത്ത് വര്‍ഷത്തോളം വര്‍ധിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ പ്രായം കൂടിയവരുടെ എണ്ണം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിലെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 2021 ല്‍ ശരാശരി 70.4 എന്നതാണ്. 2051 ല്‍ ഇത് 80 ലേക്ക് ഉയരും. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 75.9 വര്‍ഷത്തില്‍ നിന്ന് 85.7 വര്‍ഷമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം' എന്ന പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ ജനങ്ങളുടെ ആയുസ് വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കുമ്പോള്‍ കേരളത്തിലെ ജനന നിരക്കില്‍ കാര്യമായ കുറവുണ്ടാകും എന്നും പഠനങ്ങള്‍ പറയുന്നു. 2041 ല്‍ കേരളത്തിലെ ജനസംഖ്യ 3.65 കോടിയായി ഉയരും. പിന്നീട് ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തു. 2051 ആകുമ്പോഴേക്കും സംസ്ഥാനത്തെ ജനസംഖ്യ 3.55 കോടിയായി കുറയും. കേരളത്തെ പ്രായമേറിയവരുടെ സംസ്ഥാനമാക്കി മാറ്റുന്ന നിലയിലേക്കാണ് ഈ സാഹചര്യം എത്തിക്കുക എന്നാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഐഐഎംഎഡി), പോപ്പുലേഷന്‍ (ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) എന്നിവ നടത്തിയ പഠനത്തില്‍ പരാമര്‍ശിക്കുന്നത്.

സംസ്ഥാനത്തെ ജനസംഖ്യയില്‍ കുട്ടികളുടെ എണ്ണം കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത. പ്രസവ നിരക്കില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്ക് 1.5 എന്ന നിലയിലാണ് കുട്ടികളുടെ എണ്ണം. ഇത് 1.4 എന്ന നിലയിലേക്ക് കുറയും. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രസവനിരക്ക് കുറയുന്ന പ്രവണതയുണ്ടെന്നും പഠനം പറയുന്നു.

പ്രസവനിരക്ക് കുറയുമ്പോഴും സംസ്ഥാനത്തെ ലിംഗാനുപാതം മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്നും പഠനങ്ങള്‍ പറയുന്നു. ജനസംഖ്യയില്‍ 80 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ജനസംഖ്യയുടെ 6.8 ശതമാനം ആയിരിക്കും. 2051 ആകുമ്പോഴേക്കും സംസ്ഥാനത്തെ വോട്ടര്‍ ജനസംഖ്യയിലെ അഞ്ചില്‍ ഒരാള്‍ മുതിര്‍ന്ന പൗരന്മാരായിരിക്കുമെന്നാണ് വിലയിരുത്തലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എസ്. ഇരുദയ രാജന്‍ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിലെ ഈ മാറ്റം കണക്കിലെടുത്ത് നയരൂപീകരണം ഉള്‍പ്പെടെ അധികൃതര്‍ പരിഗണിക്കണം. ''ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ ആവശ്യമാണെന്നും എസ്. ഇരുദയ രാജന്‍ പറയുന്നു.

By 2051, men and women in Kerala are likely to live 10 years longer, according to a recent study, which also says there are expected to be fewer children among the state's population by then.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചു, മന്ത്രി റിപ്പോർട്ട് തേടി; ഡയാലിസിസ് യൂണിറ്റ് അടച്ചു

പുതുവർഷത്തിൽ ടോപ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 99,000ന് മുകളില്‍

ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ കഴുകാൻ മറക്കരുതേ

ടോയ്ലറ്റിലെ വെള്ളം കുടിവെള്ള പൈപ്പിന് മുകളിലെ കുഴിയില്‍, ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഏഴ് മരണം; നൂറിലധികം പേര്‍ ആശുപത്രിയില്‍

നിയമ വിരുദ്ധ തടങ്കല്‍ ഒരു മണിക്കൂര്‍ പോലും അനുവദിക്കാനാകില്ല; മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT