പ്രതീകാത്മക ചിത്രം 
Kerala

ജോലി, യുവതികളെ ​ഗർഭിണികളാക്കൽ! പ്രലോഭനത്തിൽ വീണ് യുവാവ്, തട്ടിപ്പിൽ നഷ്ടം അര ലക്ഷം രൂപ

മാഹി ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളിയായ സാജൻ ബട്ടാരി (34) ആണ് തട്ടിപ്പിനിരയായത്

സമകാലിക മലയാളം ഡെസ്ക്

മാഹി: വിവാഹിതരായിട്ടും ​ഗർഭിണികളാകാത്ത സ്ത്രീകളെ ലൈം​ഗിക വേഴ്ചയിലൂടെ ​ഗർഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷ നൽകിയ യുവാവിനു നഷ്ടമായത് അര ലക്ഷം രൂപ! ഓൺലൈൻ തട്ടിപ്പുകാരുടെ പ്രലോഭനത്തിൽ വീണത് അന്യ സംസ്ഥാന തൊഴിലാളി. മാഹിയിലാണ് ഈ വിചിത്ര തട്ടിപ്പിനു യുവാവ് ഇരയായത്. 

മാഹി ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളിയായ സാജൻ ബട്ടാരി (34) ആണ് തട്ടിപ്പിനിരയായത്. അഞ്ച് ലക്ഷം രൂപ ലഭിച്ചതായി കാണിക്കുന്ന സ്ക്രീൻ ഷോട്ടുകൾ തട്ടിപ്പുകാർ സാജൻ ബട്ടാരിക്ക് വാട്സ്ആപ്പിൽ അയച്ചു കൊടുത്തതോടെ യുവാവ് സംഭവം സത്യമാണെന്നു വിശ്വസിച്ചാണ് പണം നൽകിയത്. 

ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രൊസസിങ് ചാർജുകൾ എല്ലാം ചേർത്ത് ആദ്യം 49,500 രൂപ അടയ്ക്കണമെന്നായിരുന്നു യുവാവിനു ഇതുസംബന്ധിച്ചു ലഭിച്ച സന്ദേശം. പിന്നാലെ സാജൻ ക്യൂആർ കോഡ് അയച്ചു കൊടുത്തു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തിൽ നിന്നു മിനിറ്റുകൾക്കുള്ളിൽ 49,500 രൂപ നഷ്ടപ്പെട്ടതായും മനസിലാക്കി. 

ജോലി ചെയ്യുന്ന ലോ‍ഡ്ജിന്റെ ഉടമയോട് പണം നഷ്ടപ്പെട്ടതായി സാജൻ വ്യക്തമാക്കി. ഉടമ മാഹി പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ മാഹി സിഐ കെബി മനോജ് അന്വേഷണം ഏറ്റെടുത്തു. 

പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകാർ. കോടതി അനുമതി ലഭിച്ചാൽ പണം യുവാവിനു തിരികെ ലഭിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്നു പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT