തിരുവനന്തപുരം: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി. ഈ മാസം ഒന്നിനാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. നിലവില്‍ ചുരുക്കം ചില ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്.
അഞ്ച് ദിവസമായി മീറ്റര്‍ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ശമ്പള വര്‍ധനവ് കിട്ടിയിട്ട് നാല് വര്‍ഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികള്‍ തങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് ബില്‍ നോക്കി നല്‍കിയില്ലെങ്കില്‍ കെഎസ്ഇബിക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ നഷ്ടമുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates