കൂടുതല്‍ സര്‍വീസുകളുമായി മെട്രോയും വാട്ടര്‍ മെട്രോയും  ഫയൽ
Kerala

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ ട്രിപ്പ്; കൂടുതല്‍ സര്‍വീസുകളുമായി മെട്രോയും വാട്ടര്‍ മെട്രോയും

ജനുവരി 4ാം തീയതിവരെയാണ് മെട്രോ അധിക സര്‍വീസുകള്‍ നടത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് കൂടുതല്‍ സര്‍വീസുകളൊരുക്കിയും സമയം ക്രമീകരിച്ചും കൊച്ചി മെട്രോ. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് 10 സര്‍വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വീസ് നടത്തും. വാട്ടര്‍ മെട്രോ ഹൈകോര്‍ട്ട് - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.

ജനുവരി 4ാം തീയതിവരെയാണ് മെട്രോ അധിക സര്‍വീസുകള്‍ നടത്തുക. പുതുവത്സര ദിനത്തില്‍ അവസാന സര്‍വീസ് തൃപ്പൂണിത്തുറയില്‍ നിന്നും പുലര്‍ച്ചെ 1.30നും അലുവയില്‍ നിന്നും 1.45 നും ആയിരിക്കും സര്‍വീസ് നടത്തുക.

ഹൈകോര്‍ട്ട് - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. നേരത്തെ 30 മിനിറ്റ് ഇടവേളകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍