rekhu 
Kerala

വെരിക്കോസ് വെയിന്‍ പൊട്ടിയത് അറിഞ്ഞില്ല, സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു

ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ ശനിയാഴ്ചയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘു(53) ആണ് മരിച്ചത്. വെരിക്കോസ് വെയിന്‍ പൊട്ടിയതാണ് മരണകാരണം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.

ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ ശനിയാഴ്ചയാണ് സംഭവം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ ഇരുന്നിരുന്ന രഘു വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നു പോകുന്ന വിവരം അറിയാതിരുന്നതാണ് ആരോഗ്യനില മോശമാക്കിയത്.

ചമ്പക്കുളം പതിമൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് രക്തം വാര്‍ന്നുപോകുന്ന വിവരം അറിഞ്ഞത്. പര്യടനത്തില്‍ ഉടനീളം അനൗണ്‍സ്‌മെന്റ് വാഹനത്തിലായിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടുമില്ല. ഉടന്‍തന്നെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും സജീവപ്രവര്‍ത്തകനാണ് രഘു. ഭാര്യ: സിന്ധു. മക്കള്‍: വിശാഖ്(ഖത്തര്‍), വിച്ചു. മരുമകള്‍: അരുന്ധതി.

Mic operator bleeds to death during candidate tour alapuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിക്കൂ...', പരസ്യ സംവാദത്തിനുള്ള കോൺ​ഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

കുക്കർ ഉണ്ടോ? എങ്കിൽ നല്ല കട്ടി തൈര് ഉണ്ടാക്കാം

രണ്ട് മക്കളേയും പ്ലാന്‍ ചെയ്ത് ഒരേസമയം ലോഞ്ച് ചെയ്തതാണോ എന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ട്; സംഭവിച്ചത് എന്തെന്ന് ഇന്ദ്രജിത്ത്

'പള്‍സര്‍ സുനിയുടെ ക്രൂര പ്രവൃത്തികള്‍', വീഡിയോ കാണാൻ ക്ഷണിച്ച് ദിലീപ്; പൊലീസിനെ ആക്രമിക്കാനും പദ്ധതിയിട്ടു

സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ പദ്ധതിയുണ്ടോ?, സ്വര്‍ണ ഇടിഎഫുമായുള്ള വ്യത്യാസമെന്ത്?, നേട്ടം ഇങ്ങനെ

SCROLL FOR NEXT