ജസ്റ്റിന്‍ 
Kerala

കോട്ടയത്ത് മധ്യവയസ്‌കന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് മധ്യവയസ്‌കന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. 50കാരനായ തറനാനിക്കല്‍ ജസ്റ്റിനാണ് മരിച്ചത്. കൃഷിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം. കുത്തേറ്റതിന് പിന്നാലെ ജസ്റ്റിനെ തലനാട് സബ് സെന്ററിലും പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടുക്കിയില്‍ മരത്തില്‍ കയറി കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ തെങ്ങ് കയറ്റത്തൊഴിലാളി കടന്നല്‍ കുത്തേറ്റ് മരിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഇല്ലിചാരി നഗര്‍ വെട്ടിക്കല്‍ വീട്ടില്‍ സുരേഷാണ് മരിച്ചത്. മരത്തിന്റെ പകുതിവരെ എത്തിയ സുരേഷിന് നേരെ കടന്നലുകള്‍ കൂട്ടത്തോടെ പാഞ്ഞെത്തുകയായിരുന്നു. മരത്തില്‍ നിന്ന് താഴെ വീണ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Middle aged man died after being stung by Wasp at Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT