വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം 
Kerala

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയകനാലില്‍ വെച്ച് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉള്‍പ്പെടെ 28 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Mini bus plunges into gorge in Idukki; one dead, two in critical condition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗവര്‍ണറെ കണ്ട് വിഡി സതീശന്‍; പൂര്‍ണ മന്ത്രിസഭാ സത്യപ്രതിജ്ഞ തിങ്കളാഴ്ച; വിജയ്‌യ്ക്കും ക്ഷണം; ദേശീയ നേതാക്കള്‍ എത്തും

VD Satheesan Cabinet Live: സഭയിൽ സതീശനെ നേരിടാൻ പിണറായി

എക്‌സ്പ്രസ് പത്രാധിപര്‍, കെ ബാലൃഷ്ണന്‍ അന്തരിച്ചു

'പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്തത്'; തൊടുപുഴയിലെ പ്രകോപന പ്രകടനം; ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

32 തുടര്‍ ജയങ്ങള്‍! ജോക്കോവിചിന്റെ മാസ്റ്റേഴ്സ് റെക്കോര്‍ഡ് തകര്‍ത്ത് യാന്നിക് സിന്നര്‍

SCROLL FOR NEXT