ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ് 
Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

മിനി ബസിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന് കൈമാറി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മിനി ബസ്. ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണം. വാഹനപൂജയ്ക്ക് ശേഷം എസ്ബിഐ ചെയർമാൻ സി എസ് സെട്ടി, മിനി ബസിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന് കൈമാറി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ , എസ്. ബി. ഐ ചീഫ് ജനറൽ മാനേജർ കെ വി ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ മീണ, ഡിജിഎം ദിലീപ് റെഡ്ഡി, റിജീയണൽ മാനേജർ രജിത.ജി, ചീഫ് മാനേജർ കെ.ജയകൃഷ്ണൻ, ഡി.എ. മാരായ പ്രമോദ് കളരിക്കൽ ഫ്രിനാൻസ്) എം രാധ ( ക്ഷേത്രം), കെ.എസ്.മായാദേവി (സ്റ്റോഴ്സ് & പർച്ചേസ് ) മറ്റ് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ‌

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളുടെ ഉപയോഗത്തിനാണ് മിനി ബസ് എസ്.ബി.ഐ സംഭാവന ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്‍

പൊലീസിനെ കണ്ട് കാര്‍ വെട്ടിച്ചു കുതിച്ചു, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

LIC HFL: മാനേജ്മെന്റ് ട്രെയിനി 50 ഒഴിവുകൾ; MBA യോഗ്യത, എറണാകുളത്തും അവസരം