സിപി ജോണ്‍ 
Kerala

'സ്വകാര്യ ബസുകളിലും പരസ്യം ചെയ്തുകൂടേ?' ടിക്കറ്റിതര വരുമാനത്തെ കുറിച്ച് ആലോചിക്കാമെന്ന് മന്ത്രി

കാര്‍ഗോ സര്‍വീസ് തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നു പരിശോധിക്കുമെന്നും സിപി ജോണ്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്വകാര്യ ബസുകളുമായി മത്സരത്തിന് കെഎസ്ആര്‍ടിസിക്ക് താല്‍പര്യമില്ലെന്നും പ്രതിസന്ധിയുള്ള റൂട്ടുകളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ തയ്യാറാണെന്നും ഗതാഗത വരുപ്പ് മന്ത്രി സിപി ജോണ്‍. നികുതി കുറച്ചത് ഉള്‍പ്പെടെ സ്വകാര്യ ബസ് ഉടമകള്‍ക്ക് അനുകൂല തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വകാര്യ ബസുകളില്‍ ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടും. കെഎസ്ആര്‍ടിസിയുടേതിന് സമാനമായി പരസ്യം ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിക്കും. സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും സര്‍വീസ് നിര്‍ത്തരുതെന്നാണ് അഭ്യര്‍ഥനയെന്നും മന്ത്രി പറഞ്ഞു.

'സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതി പകുതിയാക്കി നല്‍കി. ഏതാണ്ട് 50,000 രൂപ ഒരുവര്‍ഷം ഇതുവഴി കുറഞ്ഞുകിട്ടും. ഇനി എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യത്തില്‍ ആലോചന നടക്കും. അവര്‍ക്ക് പരസ്യം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കും. കെഎസ്ആര്‍ടിസി നിലവില്‍ പരസ്യം ചെയ്യുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് പാടില്ല എന്ന് നിയമമില്ല. ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടും. മുമ്പ് കാര്‍ഗോ സര്‍വീസ് ഉണ്ടായിരുന്നു. നിലവില്‍ ബസ് കാര്‍ഗോ ഇല്ല. അത് തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നും നോക്കാം.

പ്രിയദര്‍ശിനി സ്‌കീം വലിയ തോതില്‍ ജനങ്ങള്‍ക്ക് സഹായം കിട്ടുന്ന ഒന്നാണ്. യാത്രാസൗജന്യത്തിനപ്പുറം കുടുംബങ്ങളുടെ വരുമാന വര്‍ധനയ്ക്കും ഇത് സഹായമായി. അത്യാവശ്യ യാത്രകള്‍ക്കായി പണച്ചെലവില്ലാതെ സഞ്ചരിക്കാമെന്നത് വലിയ ഗുണമായി. എന്നാല്‍ ചിലയിടങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി ഓഡിനറിയും പ്രൈവറ്റ് ബസുകളും ഓടുന്ന റൂട്ടിലാണ് പ്രശ്‌നം. സമയക്രമീകരണത്തില്‍ ഉള്‍പ്പെടെ വേണമെങ്കില്‍ മാറ്റം കൊണ്ടുവരാം. നമുക്ക് ആരെയും തോല്‍പ്പിക്കേണ്ടതില്ല' -മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസുകള്‍ സമരം ചെയ്യുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തും. സമരത്തോട് നമുക്ക് അലര്‍ജിയില്ലല്ലോ. എന്നാല്‍ സര്‍വീസ് നിര്‍ത്തരുതെന്ന് അഭ്യര്‍ഥനയുണ്ട്. അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. ഇതുവരെയുള്ള സഹകരണത്തിന് നന്ദിയുണ്ട്. ചില റൂട്ടുകളില്‍ മാത്രമുള്ള പ്രശ്‌നമാണ് നിലവിലത്തേത്. അത് പരിഹരിക്കാനുള്ള ചര്‍ച്ച നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'Can't we advertise on private buses too?' Minister asks to consider non-ticket revenue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭക്ഷണത്തിന് രുചി പോരാ, പാചകക്കാരനെ മര്‍ദിച്ച് ഐപിഎല്‍ താരം; കേസ്

ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം, ഓഹരി വിപണിയില്‍ ഇന്നും നഷ്ടം; രൂപ 14 പൈസ ഇടിഞ്ഞു

ജൂലൈ 1 മുതല്‍ കുടുതല്‍ ഇളവുകള്‍, പിഴകള്‍ ഒഴിവാക്കും; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചു; ഉച്ചയോടെ തിരിച്ചുകയറി സ്വര്‍ണവില

രാത്രി ഒരാള്‍ പിന്നാലെ കൂടി, പറയാന്‍ അറപ്പുള്ള കാര്യം ചെയ്തു; പേടിച്ച് കാറില്‍ കയറിയിട്ടും ശല്യം തുടർന്നു: നടി ദിവ്യ സുരേഷ്