കെ രാധാകൃഷ്ണന്‍/ഫയല്‍ 
Kerala

മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചു; ഒരാള്‍ അറസ്റ്റില്‍ 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ദേവവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായര്‍ എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ആര്‍എസ്എസ് അനുഭാവിയാണ് ഇയാള്‍.

മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ  സഹിതം  സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ അധിക്ഷേപം. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഫാന്‍ഫൈറ്റ് ക്ലബ്ബ് എന്ന് പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇയാള്‍ മന്ത്രിയുടെ ശബരിമല സന്ദര്‍ശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ച് ജാതീയമായ പോസ്റ്റ് ഇട്ടത്.

ജാതിപ്പേര് അടക്കം വിളിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. പോസ്റ്റിനുപിന്നാലെ ഡിവൈഎഫ്.ഐ തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്സിഎസ്.ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT