ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര/ എക്സ്പ്രസ് ചിത്രം, വിഎൻ വാസവൻ/ ഫെയ്സ്ബുക്ക് 
Kerala

ഉമ്മൻ ചാണ്ടിക്കൊപ്പം അന്ത്യയാത്രയിൽ ഒപ്പം ചേർന്ന് മന്ത്രി വാസവനും; 'സംസ്ഥാനത്തിന്റെ ആദരം'

തിരുവനന്തപുരത്തുനിന്ന് വിലാപയാത്ര തുടങ്ങിയപ്പോൾ മുതൽ മന്ത്രിയുടെ വാഹനവും നേതാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. തിരുവനന്തപുരത്തുനിന്നും കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് പ്രിയനേതാവിനെ യാത്രയാക്കാൻ ജനസാ​ഗരമാണ് ഒഴുകിയെത്തിയത്. യാത്ര 24 മണിക്കൂർ പിന്നിടുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ രാഷ്ട്രീയമായി എതിർചേരിയിലുള്ള മന്ത്രിയും കൂടെയുണ്ട്. 

മന്ത്രി വിഎൻ വാസവനാണ് ഔദ്യോ​ഗിക വാഹനത്തിൽ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്ക് കൂട്ടു ചേർന്നത്. തിരുവനന്തപുരത്തുനിന്ന് വിലാപയാത്ര തുടങ്ങിയപ്പോൾ മുതൽ മന്ത്രിയുടെ വാഹനവും നേതാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു. കേരളത്തിന്റെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് സംസ്ഥാനം നൽകുന്ന ആദരമായി ഇതിനെ കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിൽ എതിർ ചേരിയിൽ നിൽക്കുമ്പോഴും ഉമ്മൻ ചാണ്ടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കോട്ടയം ജില്ല നൽകിയ വലിയ സംഭാവനയാണ് ആ വ്യക്തിത്വം. രണ്ട് രാഷ്ട്രീയചേരികളിൽ പ്രവർത്തിച്ചപ്പോഴും അദ്ദേഹം തികഞ്ഞ സൗഹൃദം നിലനിർത്തി. എല്ലാ പ്രശ്നങ്ങളിലും സംയമനം പുലർത്തുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും സൗമ്യമുഖമായിരുന്നു അദ്ദേഹം.- വാസവൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ അഞ്ചരയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. നിലവിൽ ഭൗതികശരീരം ചിങ്ങവനത്തെത്തി. ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് വിലാപയാത്ര ആരംഭിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT