പ്രതീകാത്മക ചിത്രം 
Kerala

ആൺസുഹൃത്തിനെ അറസ്റ്റു ചെയ്തു, വിട്ടുകിട്ടാൻ പൊലീസിനുനേരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം

യുവാവിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസുകാരെ ചീത്തവിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കസ്റ്റഡിയിലെടുത്ത ആൺസുഹൃത്തിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പൊലീസിനു നേരെ പെൺകുട്ടിയുടെ അതിക്രമം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവമുണ്ടായത്. യുവാവിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസുകാരെ ചീത്തവിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. 

ഗോശാലപ്പറമ്പിൽ വിഷ്ണുവിന്റെ (19) അറസ്റ്റിനു പിന്നാലെയാണ് പ്രശ്നങ്ങളുണ്ടായത്. യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി പൊലീസിനു രഹസ്യവിവരംകിട്ടി. സംഭവം അന്വേഷിക്കാൻ തൃക്കൊടിത്താനം എസ്.എച്ച്.ഒ. അനൂപ് ഡ്രൈവർക്കൊപ്പം സ്ഥലത്തെത്തി. വിഷ്ണുവിനൊപ്പം പെൺകുട്ടിയുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

വിഷ്ണുവിനെ ജീപ്പിൽനിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്‌.ഒ. പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. സ്റ്റേഷനിൽനിന്നുമെത്തിയ ശെൽവരാജ് ജീപ്പിന്റെ സൈഡിൽനിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ബാറിൽ അക്രമം നടത്തിയതുൾപ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT